Thursday, January 9, 2025
Kerala

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന ഇന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മതിയായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യപ്പെട്ട് ഹർഷിന ഇന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിലാണ് സമരം.അഞ്ച് വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹർഷിനക്ക് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നു.നിരവധി ചികിത്സകൾ തേടിയെങ്കിലും ഫലമുണ്ടായില്ല.

ഒൻമ്പത് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.വിഷയവുമായി ബന്ധപ്പെട്ട് ഇതിന് മുൻമ്പ് ഹർഷിന നടത്തിയ സമരത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഇത് മതിയായ നഷ്ട്ടപരിഹാരം അല്ല എന്നാരോപിച്ചാണ് വീണ്ടും സമരം ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *