80:20 എന്ന ന്യൂനപക്ഷ അനുപാതം വിവേചനം; റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് പാലൊളി
സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. 80:20 അനുപാതം കൊണ്ടുവന്നത് എൽഡിഎഫ് സർക്കാരല്ല. ലീഗിന് വഴങ്ങി യുഡിഎഫ് ആണ് ഈ അനുപാതം നടപ്പാക്കിയത്.
ഇത് സാമൂദായിക വിഭജനം സൃഷ്ടിക്കുന്നതായിരുന്നു. ന്യൂനപക്ഷങ്ങൾക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉൾക്കൊള്ളണമെന്നതായിരുന്നു എൽഡിഎഫ് നിലപാട്. വിധിയുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു
ഈയൊരു അനുപാതം മറ്റ് സമുദായങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ഇടവന്നിട്ടുണ്ട്. ഇത്തരം വിഭജനം വേണ്ടിയിരുന്നില്ലെന്നാണ് തൻരെ നിലപാടെന്നും പാലൊളി പറഞ്ഞു.