Sunday, January 5, 2025
Kerala

ന്യൂനപക്ഷ വർഗീയത പരാമർശം വാക്കിലെ പിഴവ് മാത്രമെന്ന് എ വിജയരാഘവൻ

ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്ന തന്റെ പരാമർശം വാക്കിലെ പിഴവ് മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പ്രസംഗിക്കുന്നതിനിടെ ഒരു വാക്കിലൊക്കെ പിഴവ് സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇതുവെച്ചാണ് വർഗീയ പരാമർശമെന്ന് ചിലർ പ്രചാരണം നടത്തിയത്യ

താൻ നടത്തിയത് ആർ എസ് എസ് വിരുദ്ധ പ്രസംഗമാണ്. കർഷക സമരം പോലെയല്ല സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരമെന്നും ചർച്ച നടത്തി സമരക്കാരെ പറ്റിക്കാനില്ലെന്നും വിജയരാഘവൻ പറഞ്ഞു

കോഴിക്കോട് മുക്കത്ത് വികസന മുന്നേറ്റ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിനിടെയാണ് വിജയരാഘവൻ വിവാദ പരാമർശം നടത്തിയത്. ന്യൂനപക്ഷ വർഗീയതയാണ് തീവ്രമായ വർഗീയതയെന്നും അതുകൊണ്ട് ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിക്കാൻ സാധിക്കില്ലെന്നുമായിരുന്നു വിജയരാഘവന്റെ വാക്കുകൾ

Leave a Reply

Your email address will not be published. Required fields are marked *