ദീര്‍ഘകാലമായ ആവശ്യം: ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്ത് കെസിബിസി
ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്ത് കെസിബിസി. ദീര്‍ഘകാലമായുള്ള ആവശ്യത്തിന്റെ ഫലമാണിതെന്ന് കെസിബിസി പ്രതികരിച്ചു. അതേസമയം മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും മറ്റ് സഭാ നേതൃത്വങ്ങള്‍ അറിയിച്ചു
ക്രിസ്ത്യന്‍ സഭാ നേതൃത്വത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നത്. ന്യൂനപക്ഷ അവകാശങ്ങള്‍ മുസ്ലീം വിഭാഗം കവര്‍ന്നെടുക്കുകയാണെന്ന ആരോപണവുമായി സീറോ മലബാര്‍ സഭ അടുത്തിടെ രംഗത്തുവന്നിരുന്നു.
വി അബ്ദുറഹ്മാന് ന്യൂനപക്ഷ വകുപ്പ് നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെ മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ സ്ഥിരമായി ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ലീഗായിരുന്നു. ഇത് സഭാ നേതൃത്വത്തിന്റെ അതൃപ്തിക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതുകൂടി കണ്ടാണ് പിണറായി വിജയന്റെ നടപടിയെന്നാണ് സൂചന.