Sunday, January 5, 2025
Kerala

കൊടകര കുഴൽപ്പണക്കേസ്: ധർമരാജൻ ആർ എസ് എസ് പ്രവർത്തകനെന്ന് പോലീസ്

 

കൊടകര കുഴൽപ്പണ കവർച്ചക്കേസിലെ പരാതിക്കാരൻ ധർമരാജൻ ആർ എസ് എസ് പ്രവർത്തകനാണെന്ന് പോലീസ്. നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ടതിൽ കൂടുതൽ പണം കണ്ടെത്തിയതായും തൃശ്ശൂർ എസ് പി ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു.

കേസിലെ രാഷ്ട്രീയബന്ധം അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു. അതേസമയം പണം നൽകിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക് ആണെന്ന് ധർമരാജൻ പോലീസിൽ മൊഴി നൽകി. സുനിൽ നായിക്കിനെ പോലീസ് ചോദ്യം ചെയ്തു. ധർമരാജനുമായി വർഷങ്ങളായുള്ള ബിസിനസ് ബന്ധമുണ്ടെന്നാണ് ഇയാൾ പറഞ്ഞത്

കേസിൽ ഒരു പ്രതി കൂടി പിടിയിലായി. വെളയനാട് സ്വദേശി ഷുക്കൂറാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസിലെ അഞ്ച് പ്രതികൾക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *