ബംഗാളിൽ 200ലധികം സീറ്റ് നേടി ബിജെപി അധികാരത്തിൽ വരുമെന്ന് അമിത് ഷാ
ബംഗാളിലും അസമിലും ആദ്യഘട്ട തെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിലെ 30ൽ 26 സീറ്റും ബിജെപി നേടും. അസമിൽ പ്രധാനമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ വൻ വികസനം കൊണ്ടുവന്നു
വോട്ടിംഗ് ശതമാനം ജനങ്ങളുടെ ആവേശത്തിന്റെ സൂചനയാണ്. 200ലധികം സീറ്റ് നേടി ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും. അസമിലും വ്യക്തമായ ഭൂരിപക്ഷം നേടും. അസമിൽ 47ൽ 37ലധികം സീറ്റ് നേടും.
കേരളത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണം സംസ്ഥാന സർക്കാരിന്റെ മുഖം രക്ഷിക്കാൻ വേണ്ടിയാണ്. സ്വർണക്കടത്ത് കേസിൽ പ്രിൻസിപ്പൽ സെക്രട്ടറി പിടിയിലായതിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് അന്വേഷണമെന്നും അമിത് ഷാ പരിഹസിച്ചു.