Thursday, October 17, 2024
Kerala

വ്യാജ ആരോപണം; വാച്ച് ആന്റ് വാർഡുമാർക്കെതിരെയും മ്യൂസിയം എസ്.ഐക്കെതിരെയും അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ചെന്നിത്തല

വാച്ച് ആന്റ് വാർഡുമാർക്കെതിരെയും മ്യൂസിയം എസ് ഐക്കെതിരെയും അവകാശ ലംഘനത്തിന് നോട്ടീസ് നൽകി രമേശ്‌ ചെന്നിത്തല. നിയമസഭാ സാമാജികർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പ്രതിപക്ഷ എം.എൽ.എ മാരുടെ സംഘർഷത്തിൽ കൈ ഒടിഞ്ഞുവെന്ന് വാച്ച് ആന്റ് വാർഡ് പരാതി നൽകിയിരുന്നു. തുടർന്ന് സ്പീക്കറുടെ അനുമതി ഇല്ലാതെ മ്യൂസിയം എസ് ഐ കേസെടുത്തിരുന്നു.

വ്യാജ പരാതിയിൽ കേസെടുത്ത് സാമാജികരെ പൊതുജനമധ്യത്തിൽ അപമാനിച്ചുവെന്നും രമേശ്‌ ചെന്നിത്തല പറയുന്നു. വ്യാജ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രമേശ്‌ ചെന്നിത്തലയുടെ ആരോപണം. നിയമസഭാ സംഘർഷത്തിൽ സർക്കാരിനെയും പൊലീസിനെയും വെട്ടിലാക്കിയാണ് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നത്. സംഘർഷത്തിൽ പരിക്കേറ്റ 2 വനിതാ വാച്ച് ആന്റ് വാർഡുകളുടെ കാലിന് പൊട്ടലില്ലെന്നാണ് റിപ്പോർട്ട്.

7 പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത് വാച്ച് ആന്റ് വാർഡിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചെന്ന പരാതിയിലായിരുന്നു. വാച്ച് ആന്റ് വാർഡും ഭരണപക്ഷ എംഎൽമാരും ആക്രമിച്ചെന്ന പ്രതിപക്ഷ പരാതിയിൽ എടുത്തത് ജാമ്യം കിട്ടുന്ന വകുപ്പാണ്. തിരിച്ച് വാച്ച് ആന്റ് വാർഡിന്റെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസിന്റെ കേസ് വന്നത്.

Leave a Reply

Your email address will not be published.