കേരള കോണ്‍ഗ്രസ് സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകുമെന്ന് ജോസ് കെ. മാണി. ഭാവിയില്‍ ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിക്കും. ഒരു മുന്നണിയുമായും നിലവില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എല്‍.ഡി.എഫില്‍ എടുക്കുന്നതിനെതിരെ കാനം പറഞ്ഞത് രാഷ്ട്രീയ അഭിപ്രായമാണെന്നും ജോസ് കെ. മാണി പറഞ്ഞു.