ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് ചെന്നിത്തല
പി ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധൂർത്തും അഴിമതിയുമാണ് നടക്കുന്നത്. സ്വന്തമായി രഹസ്യാന്വേഷണ സംവിധാനമില്ലെന്നത് ബാലിശമാണ്. എല്ലാവരും പ്രത്യേകം സംവിധാനം നൽകാൻ സാധിക്കില്ല
സ്പീക്കർ സംശുദ്ധിയുടെ പര്യായമാകണം. ശ്രീരാമകൃഷ്ണൻ ഇതിൽ പരാജയപ്പെട്ടു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പേര് വന്നത് അപമാനമല്ലേ. സാമ്പത്തിക ഞെരുക്കം മൂലം സംസ്ഥാനം കഷ്ടപ്പെടുമ്പോൾ കോടിക്കണക്കിന് രൂപ അനാവശ്യമായി ചെലവാക്കി. സ്വർണക്കടത്ത് പ്രതികളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം കേരളം കണ്ടതാണ്
സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ സഭയിൽ ചർച്ച നടക്കുകയാണ്. പ്രമേയം യുക്തിക്ക് നിരക്കാത്തത് ആണെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം.