പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ആശുപത്രിയിൽ ചോദ്യം ചെയ്യുന്നു
പാലാരിവട്ടം പാലം അഴിമതി കേസുമായി അറസ്റ്റിലായ മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ചോദ്യം ചെയ്യൽ
തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ യൂനിറ്റ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. രാവിലെ ഒമ്പത് മണി മുതൽ 12 മണി വരെയും ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ 5 മണി വരെയുമാണ് ചോദ്യം ചെയ്യലിനായി കോടതി അനുവദിച്ച സമയം
കൂടാതെ ചോദ്യം ചെയ്യുന്ന ഓരോ മണിക്കൂറിലും പതിനഞ്ച് മിനിറ്റ് വിശ്രമം നൽകണം. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്