റവന്യു വകുപ്പ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ സംഭവം; എസ്.രാജേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു
റവന്യു വകുപ്പ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു. റവന്യുവകുപ്പ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത് താമസിക്കുന്ന വീടിനാണെന്നായിരുന്നു വാദം. കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത് എസ് രാജേന്ദ്രന്‍ വാടകയ്ക്ക് കൊടുത്ത വീടിനാണ്.
ഇപ്പോള്‍ താമസിക്കുന്ന വീടല്ലാതെ മറ്റൊരു വീടില്ലെന്ന് എസ് രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. എസ് രാജേന്ദ്രന്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് വ്യക്തത കുറവുണ്ടെന്ന് തഹസില്‍ദാര്‍ ചൂണ്ടിക്കാട്ടി.
താന്‍ വീട് വാടകയ്ക്ക് നല്‍കിയിട്ടില്ലെന്നും തനിക്ക് ഒരു വീട് മാത്രമേയുള്ളൂവെന്നുമായിരുന്നു എസ് രാജേന്ദ്രന്‍ പറഞ്ഞത്. എസ് രാജേന്ദ്രന്‍ താമസിക്കുന്ന വീടിന് നോട്ടിസ് നല്‍കിയെന്ന വാദവും പൊളിയുന്നതാണ് പുതിയ കണ്ടെത്തല്‍. വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് നോട്ടിസ് നല്‍കിയത്. ഇക്കാനഗറിലെ 843/A എന്ന എട്ട് സെന്റ് സ്ഥലത്തെ വീടിനാണ് റവന്യു വകുപ്പ് നോട്ടിസ് നല്‍കിയത്.