Tuesday, January 7, 2025
Kerala

മൊഫിയയുടെ ആത്മഹത്യക്ക് പിന്നിൽ നീതി കിട്ടില്ലെന്ന തോന്നൽ; സിഐ കയർത്തു സംസാരിച്ചെന്നും എഫ് ഐ ആർ

 

മൊഫിയ പർവീൺ ആത്മഹത്യാ കേസിൽ സിഐ സുധീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി എഫ് ഐ ആർ. സുധീറിന്റെ പെരുമാറ്റമാണ് മൊഫിയയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എഫ് ഐ ആറിൽ പറയുന്നു. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനായാണ് ഇരു കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്.സംസാരത്തിനിടെ ദേഷ്യം വന്ന മൊഫിയ ഭർത്താവ് സുഹൈലിനെ അടിച്ചു. ഇതുകണ്ട സി ഐ സുധീർ മൊഫിയയോട് കയർത്തു സംസാരിച്ചു

ഒരിക്കലും സിഐയിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എഫ് ഐ ആറിൽ പറയുന്നു. ഉച്ചയ്ക്ക് 12നും വൈകുന്നേരം ആറ് മണിക്കും ഇടയിലുള്ള സമയത്താണ് മൊഫിയ ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്

സിഐ സുധീറിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. സുധീറിനെതിരെ വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *