ആലപ്പുഴ കോർത്തുശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ കോർത്തുശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആനി രഞ്ജിത്ത്(60), മക്കളായ ലെനിൻ(35), സുനിൽ(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആനിയെ തൂങ്ങിമരിച്ച നിലയിലും മക്കളെ മുറിക്കുള്ളിൽ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് ഇവർ. ഇന്നലെയും ജോലിക്ക് പോയിരുന്നതായി അയൽവാസികൾ പറയുന്നു. രാത്രി വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നതായും പ്രദേശവാസികൾ അറിയിച്ചു.