‘മുഖ്യമന്ത്രിക്ക് ധാർഷ്ട്യവും ഈഗോയും’, വിഴിഞ്ഞത്തിൽ പരിഹാരമില്ലെങ്കിൽ സമരം കത്തിപ്പടരും; വി ഡി സതീശൻ
മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം, മുഖ്യമന്ത്രിയോട് യാചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇനിയും തയ്യാറായില്ലെങ്കിൽ സമരം കത്തിപ്പടരും. തീഷ്ണമായ സമരം കാണേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു.വിഴിഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
പാവങ്ങളോട് സംസാരിക്കാത്ത മുഖ്യമന്ത്രി എന്തിനാണ് കേരളത്തിൽ.മുഖ്യമന്ത്രിക്ക് എന്താ ഇത്ര ഈഗോ.നിങ്ങളെന്താ മഹാരാജാവാണോ.ജനങ്ങൾ തെരഞ്ഞെടുത്ത ആളല്ലേ നിങ്ങൾ.ആരോടാണ് ഈ അഹങ്കാരവും ധാർഷ്ട്യവും ധിക്കാരവും.ഒന്ന് ആ പാവങ്ങളെ പോയി കാണണമെന്ന് വി ഡി സതീശൻ വിമർശിച്ചു.
മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ വീടുകൾ കടലെടുക്കുന്നു.മുതലപ്പൊഴിയിലും അപകടരമായ സ്ഥിതി ആണ്. 60 മൽസ്യത്തൊഴിലാളികൾ മരിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി മുൻകൈ എടുത്ത് പ്രശ്നം ചർച്ച ചെയ്യണം. 5000 രൂപയ്ക്ക് വീട് കിട്ടുമോ. പ്രായോഗികമായ തീരുമാനമെടുക്കണം. വികസനത്തിന്‍റെ ഇരകളാണ് മൽസ്യത്തൊഴിലാളികൾ.അവരെ സംരക്ഷിക്കണം.കാലാവസ്ഥ വ്യതിയാനം കൊണ്ട് എല്ലായിടത്തും തീരശോഷണമുണ്ട്. പക്ഷേ ആ അളവിലല്ല വിഴിഞ്ഞത്തേത്.
വൃത്തികെട്ട ജീവിത സാഹചര്യമാണവിടെ. സർക്കാരിനോട് കൈ കൂപ്പി താൻ തന്നെ യാചിച്ചു.അവരെ മാറ്റിപ്പാർപ്പിക്കണം. മൂന്ന് മാസം മുമ്പാണ് നിയമസഭയിൽ പറഞ്ഞത്. അത് സർക്കാർ ചെയ്തില്ലെന്നും വി ഡി സതീശൻ പറഞ്ഞു.