ആലപ്പുഴയില്‍ ക്ഷേത്രത്തില്‍ മോഷണം; 10 പവന്റെ തിരുവാഭരണം മോഷ്ടിച്ചു
ആലപ്പുഴ അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ പത്ത് പവന്‍ വരുന്ന തിരുവാഭരണം മോഷണം പോയി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മുന്‍പും പരിസരപ്രദേശങ്ങളില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച് പ്രതിയെ പിടികൂടാന്‍ പൊലീസ് ശ്രമം ഊര്‍ജിതമാക്കി. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് പ്രതി ചാടിക്കടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.