Friday, January 3, 2025
Kerala

അപൂർവ്വയിനം ഭൂഗർഭ വരാൽ മത്സ്യത്തെ കണ്ടെത്തി

കാക്കൂര്‍ : ഭൗമോപരിതലത്തിന് അടിയിലെ ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന  അപൂർവയിനം വരാൽ ഇനത്തിൽപ്പെട്ട പാമ്പിൻ തലയൻ മത്സ്യത്തെ കാക്കൂരിൽ നിന്നും ലഭിച്ചു.
രാമല്ലൂരിലെ  വയലിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കാരക്കുന്നത്ത് നടുവിലയിൽ അക്ഷയ് കുമാർ, അനഘ് രാജ് എന്നിവർക്കാണ് ഈ മത്സ്യത്തെ കിട്ടിയത്.
വയലിൽ കൃഷിക്കായി വെള്ളം എടുക്കുന്ന കുഴിയിൽ നിന്നാണ് ഇവർ ഈ മത്സ്യത്തെ പിടിച്ചത്. അനിക് മാചനഗോലം എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഗോലം സ്നേക് ഹെഡ് എന്ന ഇനമാണിത്.ഈ മത്സ്യത്തെ 2019 ലാണ് ലോകത്ത് ആദ്യമായി മലപ്പുറം വേങ്ങരയിൽ നിന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്‌)ഗവേഷകസംഘം കണ്ടെത്തിയത്.
ഈ മത്സ്യത്തെ കണ്ടെത്തിയ ഗവേഷക സംഘത്തിലെ ഡോ. രാജീവ് രാഘവന് ഫോട്ടോകൾ അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹമാണ് വേങ്ങരയിൽ കണ്ടെത്തിയ അതേ ഇനത്തിൽപ്പെട്ട മത്സ്യം തന്നെയാണ് ഇതെന്ന് സാക്ഷ്യപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *