ഉപ്പു തിന്നവർ വെള്ളം കുടിക്കണം; ശിവശങ്കറിന്റെ കസ്റ്റഡി സർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എ കെ ബാലൻ
എം ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് സർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എ കെ ബാലൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലത്തും ഇത്തരം ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്ന് തന്നെയാണ് നിലപാട്
സർക്കാരിന് ഇതൊരു തിരിച്ചടിയല്ല. ശിവശങ്കർ ഇഡിയുടെയും കസ്റ്റംസിന്റെയും എൻഐഎയുടെയും മുന്നിൽ ഹാജരായി മൊഴി കൊടുത്തതാണ്. ഏത് സർക്കാരിന് കീഴിലും ഇത്തരം ഉദ്യോഗസ്ഥരുണ്ടാകും. അവരെയെല്ലാം പൂർണമായി മനസ്സിലാക്കാൻ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ സാധിക്കണമെന്നില്ല. ഇത്തരം ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും മന്ത്രി പറഞ്ഞു.