Thursday, January 9, 2025
Kerala

ആർഎസ്എസിൻ്റെയും എസ്പിഡിപിഐയുടെയും നിലനില്പ് പരസ്പര സഹായത്തോടെ; വി ഡി സതീശൻ

ആർഎസ്എസിൻ്റെയും എസ്പിഡിപിഐയുടെയും നിലനില്പ് പരസ്പര സഹായത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആർഎസ്എസും ഇതുപോലെ തന്നെ പ്രവർത്തിക്കുന്ന സംഘടനയാണ്. വെറുപ്പും വിദ്വേഷവും പരത്തി ആളുകളെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത് എന്നും വിഡി സതീശൻ പറഞ്ഞു.

“ഒരു കാരണവശാലും ഇത്തരം ശക്തികൾ പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല. അവരെ നിയന്ത്രിക്കണം. വർഗീയമായ വിഭജനം നടത്താൻ പാടില്ല. ഭാരത് ജോഡോ യാത്രയുടെ സന്ദേശവും അത് തന്നെയാണ്, ഒന്നിപ്പിക്കാനാണ്. പോപ്പുലർ ഫ്രണ്ടിൻ്റെയാണെങ്കിലും ആർഎസ്എസിൻ്റെയാണെങ്കിലും പ്രവർത്തനങ്ങൾ വിഭജിപ്പിക്കുകയാണ് ലക്ഷ്യം. വെറുപ്പും വിദ്വേഷവും പരത്തി ആളുകളെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. അതിനെ രാഷ്ട്രീയമായി ചെറുക്കും. ആർഎസ്എസും ഇതുപോലെ തന്നെ പ്രവർത്തിക്കുന്ന സംഘടനയാണ്. വെറുപ്പും വിദ്വേഷവും തന്നെയാണ് അവരുടെയും. ഇപ്പൊ ബാലൻസ് ചെയ്യാൻ വേണ്ടി പറയുകയല്ല. അവരും ഇതുതന്നെയാണ് പണി. അവരും ഇതുപോലെ തന്നെ ജോലി ചെയ്യുന്ന ആളുകളാ. ഇതുപോലെ തന്നെ വെറുപ്പാണ്.”- വിഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *