ഛണ്ഡീഗഡ് വിമാനത്താവളത്തിൻ്റെ പേര് മാറി; ഇന്ന് മുതൽ ശഹീദ് ഭഗത് സിംഗ് ഇന്റർനാഷണൽ എയർപോർട്ട്
ഛണ്ഡീഗഡ് വിമാനത്താവളത്തിന്റെ പേര് ഇന്ന് മുതൽ ശഹീദ് ഭഗത് സിംഗ് ഇന്റർനാഷണൽ എയർപോർട്ട് എന്നാകും. ധനമന്ത്രി നിർമല സീതാരാമൻ ആണ് പുനർനാമകരണം നിർവഹിക്കുക. പഞ്ചാബിന്റെയും ഹരിയാനയുടെയും നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് മൻ കി ബാത്തിൽ പ്രധാനമന്ത്രി പുതിയ പേര് വിമാനത്താവളത്തിന് പ്രഖ്യാപിച്ചത്. ഭഗത് സിംഗിന് ഉചിതമായിട്ടുള്ള സ്മാരകം എന്ന നിലയിലാണ് വിമാനത്താവളം അദ്ദേഹത്തിന്റെ പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്