Sunday, April 13, 2025
Kerala

ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാത്തവരുണ്ട്; ജില്ലാ കളക്ടർമാർക്കെതിരെ മുഖ്യമന്ത്രി

ജില്ലാ കളക്ടർമാർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യാത്തവരുണ്ട്.കാര്യങ്ങളിൽ കൃത്യമായ ഫോളോ അപ്പ് ഉണ്ടാകുന്നില്ല.വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലാത്ത അവസ്ഥയാണ്. ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.എഡിഎം ഉൾപ്പെടെയുള്ള കീഴുദ്യോഗസ്ഥരോട് പറയാൻ പറയുന്ന കാര്യങ്ങളും ചില കളക്ടർമാർ അറിയിക്കാറില്ല.കളക്ടർമാരെ ഫോണിൽ കിട്ടാറില്ലെന്ന് പരാതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന് ചീഫ് സെക്രട്ടറി യോഗത്തില്‍ പറഞ്ഞു.അത് പരിഹരിക്കണമെന്ന് യോഗത്തിൽ വി പി ജോയ് പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാനത്തെ സർക്കാർ വകുപ്പ് മേധാവിമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗം .തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് നടക്കുന്നത്. 2 ദിവസത്തെ യോഗത്തില്‍. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണം, പേവിഷ പ്രതിരോധ കർമ്മപദ്ധതി എന്നിവ പ്രധാന ചർച്ചയാകും.

Leave a Reply

Your email address will not be published. Required fields are marked *