Monday, March 10, 2025
Kerala

‘അച്ഛന്റെ സാമിപ്യം ഞാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ നാടിന് വേണ്ടി ഞാന്‍ നല്‍കിയത് എന്റെ കുട്ടിക്കാലമാണ്’ ജിതന്‍ രാംദാസും ചാണ്ടി ഉമ്മനും; താരതമ്യവുമായി പി.കെ.ഫിറോസ്

ലൂസിഫര്‍ സിനിമയില്‍ ടൊവിനോ അവതരിപ്പിച്ച ജിതന്‍ രാംദാസ് എന്ന കഥാപാത്രത്തോട് ചാണ്ടി ഉമ്മനെ ഉപമിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. അച്ഛന്റെ മരണശേഷം വിദേശത്തു നിന്നും തിരികെയെത്തി പാർട്ടി പ്രവർത്തകരെ പരിചയപ്പെടുന്ന ജതിൻ രാംദാസിന്റെ രംഗവും അതിലെ പ്രസംഗം ആരാധകരുടെ കയ്യടി നേടിയിരുന്നു. ഈ പ്രസംഗത്തിൽ നിന്നുള്ള കുറച്ച് ഭാഗങ്ങൾ അടർത്തിയെടുത്തായിരുന്നു ഫിറോസിന്റെ പ്രസംഗം.

ജിതന്‍ രാംദാസ് എന്ന കഥാപാത്രത്തിന്‍റെ അവസാന പ്രസംഗം എടുത്ത് പറഞ്ഞാണ് ചാണ്ടി ഉമ്മനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഫിറോസ് താരതമ്യം നടത്തിയത്. തന്റെ പിതാവിന്റെ സാമിപ്യം ആവശ്യമുള്ള സമയത്ത്, പിതാവിനെ നാടിന് നല്‍കിയ കുട്ടിക്കാലവും കൗമാരവുമുള്ളയാളാണ് ചാണ്ടി ഉമ്മനെന്ന് പി.കെ. ഫിറോസ് പറഞ്ഞു.കുട്ടിക്കാലം നാടിന് നല്‍കിയ ഒരു നേതാവിന്‍റെ പേരാണ് ചാണ്ടി ഉമ്മനെന്ന് നമുക്ക് അഭിമാനത്തോടെ പറയാമെന്നും ഫിറോസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *