കോന്നി ചെങ്ങറ എസ്റ്റേറ്റിൽ അയൽവാസികൾ തമ്മിൽ അടിപിടി; രണ്ടുപേർക്ക് വെട്ടേറ്റു
കോന്നി ചെങ്ങറ എസ്റ്റേറ്റിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. ചെങ്ങറ എസ്റ്റേറ്റിലെ നാല്പത്തി എട്ടാം നമ്പർ ശാഖയിലെ ബിനുവിനും, ഭാര്യയ്ക്കുമാണ് വെട്ടേറ്റത്. ബിനുവിന് കൈയ്ക്കും കാലിനും, ബിനുവിൻ്റെ ഭാര്യയ്ക്ക് കഴുത്തിനുമാണ് ആക്രമണത്തിൽ മുറിവേറ്റത്.
ഇവരെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലയാലപ്പുഴ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തുകയാണ്.