ചെങ്ങറ സമരനായകൻ ളാഹ ഗോപാലൻ അന്തരിച്ചു
ചെങ്ങറ സമരനായകൻ ളാഹ ഗോപാലൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ഏറെക്കാലമായി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പൊതുരംഗത്ത് നിന്നും ഭൂസമര പ്രതിഷേധരംഗത്ത് നിന്നും പരിപൂർണമായി വിട്ടുനിൽക്കുകയായിരുന്നു
കഴിഞ്ഞ മാസം 21ാം തീയതിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കൊവിഡ് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ആദിവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ സമരപരിപാടികൾ ദേശീയശ്രദ്ധ തന്നെ ആകർഷിച്ചിരുന്നു.