Saturday, January 4, 2025
Kerala

ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനം; കൊടിക്കുന്നിലിന്റേത് അപരിഷ്‌കൃത പ്രതികരണം: റഹീം

 

കൊടിക്കുന്നിൽ സുരേഷ് എം പിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്‌ഐ. പ്രസ്താവന ആധുനിക കേരളത്തിന് ചേരുന്നതല്ല. എംപിയുടേത് അപരിഷ്‌കൃതമായ പ്രതികരണമാണെന്നും ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു.

ദളിതനായതിനാൽ കെപിസിസി അധ്യക്ഷനാകാൻ കഴിഞ്ഞില്ലെന്ന് പരാതിപ്പെട്ടയാളാണ് കൊടിക്കുന്നിൽ സുരേഷ്. അയ്യൻകാളിയും, ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമിയുമൊക്കെ ഉയർത്തിപ്പിടിച്ച മാനവികമായ ദർശനങ്ങളുണ്ട്. മാനവികമായ ആശയങ്ങളുണ്ട്. അത് സഹവർത്തിത്വത്തിന്റെയും സംഭാവനയുടെയും ജാതി രഹിതവും മതനിരപേക്ഷവുമായ കേരളീയ സമൂഹം പടുത്തുയർത്തണമെന്ന ആശയമാണ്. എന്നാൽ അതിനെല്ലാം വിരുദ്ധമായാണ് ഇന്ന് കൊടിക്കുന്നിൽ സുരേഷ് നടത്തിയ അപരിഷ്‌കൃതമായ പ്രതികരണമെന്നും റഹിം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *