Monday, January 6, 2025
Kerala

ശിവന്‍കുട്ടിയും ജലീലും ഉള്‍പ്പെടെയുള്ളവർ ഇനിയും തല്‍സ്ഥാനങ്ങളിൽ ഇരിക്കുന്നത് ജനാധിപത്യത്തെ നിന്ദിക്കലാണ്; കുമ്മനം

നിയമസഭയിലെ കയ്യാങ്കളി കേസില്‍ പ്രതികള്‍ കുറ്റം ചെയ്തു എന്ന് വ്യക്തമായി സുപ്രീംകോടതി വിധിച്ച സ്ഥിതിക്ക് മന്ത്രി ശിവന്‍കുട്ടി, ജലീല്‍ തുടങ്ങിയവര്‍ സ്ഥാനം രാജിവെക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. രേഖകളും തെളിവുകളും പരിശോധിക്കുകയും പ്രതിഭാഗത്തിന്റെ വാദമുഖങ്ങള്‍ കേള്‍ക്കുകയും ചെയ്ത ശേഷമാണ് പരമോന്നത കോടതി വിധി പറഞ്ഞത്. ജനധിപത്യതിന്റെ ശ്രീകോവിലാണ് നിയമസഭ. കേരളത്തിന് മുഴുവന്‍ അപമാനമുണ്ടാക്കുകയും നിയമസഭയുടെ അന്തസ്സ് നശിപ്പിക്കുകയും ചെയ്ത ജനപ്രതിനിധികള്‍ ഇനിയും നിയമസഭയില്‍ ഇരിക്കുന്നത് ജനാധിപത്യത്തെ നിന്ദിക്കലാണെന്നും കുമ്മനം പറഞ്ഞു. അതുകൊണ്ട് തല്‍സ്ഥാനങ്ങള്‍ ഒഴിഞ്ഞു പ്രതികള്‍ ജനങ്ങളോട് മാപ്പുപറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

*കുറിപ്പിന്റെ പൂർണരൂപം:*

നിയമസഭയിലെ കയ്യാങ്കളി കേസിൽ പ്രതികൾ കുറ്റം ചെയ്തു എന്ന് വ്യക്തമായി സുപ്രീംകോടതി വിധിച്ച സ്ഥിതിക്ക് മന്ത്രി ശിവൻകുട്ടി , ജലീൽ തുടങ്ങിയവർ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നു.

രേഖകളും തെളിവുകളും പരിശോധിക്കുകയും പ്രതിഭാഗത്തിന്റെ വാദമുഖങ്ങൾ കേൾക്കുകയും ചെയ്ത ശെഷമാണ്‌ പരമോന്നത കോടതി വിധി പറഞ്ഞത് . ജനധിപത്യതിന്റെ ശ്രീകോവിലാണ് നിയമസഭ. കേരളത്തിന് മുഴുവൻ അപമാനമുണ്ടാ ക്കുകയും നിയമസഭയുടെ അന്തസ്സ് നശിപ്പിക്കുകയും ചെയ്ത ജനപ്രതിനിധികൾ ഇനിയും നിയമസഭയിൽ ഇരിക്കുന്നത് ജനാധിപത്യത്തെ നിന്ദിക്കലാണ് . അതുകൊണ്ട് തൽസ്ഥാനങ്ങൾ ഒഴിഞ്ഞു പ്രതികൾ ജനങ്ങളോട് മാപ്പുപറയണം.

കെഎം മാണിയെ അപഹസിക്കുകയും തടയുകയും ചെയ്തുകൊണ്ടാണ് അക്രമങ്ങൾ കാട്ടിയത്. സ്വന്തം നേതാവിനെ ആക്രമിക്കാൻ മുതിർന്നവർ കുറ്റക്കാരാണെന്ന് സുപ്രീം കോടതി വിധിച്ച സ്ഥിതിക്ക് അവരൊടൊപ്പം ഭരണക്കസേരയിൽ ഇരിക്കണമോ എന്ന് കേരള കോൺഗ്രസ് നേതാക്കൾ ചിന്തിക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *