നേർക്കുനേർ നേരിടാൻ ശേഷിയില്ല; അതാണ് സിപിഎം ബിജെപിക്കെതിരെ ഒളിയുദ്ധം നടത്തുന്നതെന്ന് കുമ്മനം
സിപിഎം ബിജെപിക്കെതിരെ ഒളിയുദ്ധം നടത്തുകയാണെന്ന് കുമ്മനം രാജശേഖരൻ. കൊടകര കേസിൽ ബിജെപിയെ ഉൾപ്പെടുത്താൻ ശ്രമിച്ച് നാണംകെട്ട പോലീസ് മഞ്ചേശ്വരം കേസിൽ സുരേന്ദ്രനെ കുടുക്കാൻ ശ്രമിക്കുകയാണെന്നും കുമ്മനം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റിനെയും നേതാക്കളെയും വേട്ടയാടുന്നത് അവസാനിപ്പിക്കുകയെന്നാവശ്യപ്പെട്ട് രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ബിജെപിക്കെതിരെ സിപിഎം ഒളിയുദ്ധമാണ് നടത്തുന്നത്. നേർക്ക് നേരെ നേരിടാൻ ശേഷിയില്ലാത്തതു കൊണ്ടാണ് ഒളിയുദ്ധം നടത്തുന്നത്. മരങ്ങൾ മുറിച്ച് കടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് മറച്ചുവെക്കാനാണ് ഇടതുപക്ഷം ബിജെപിക്കെതിരെ നിഴയൽയുദ്ധം നടത്തുന്നത്. കേരളത്തിൽ സിപിഎമ്മുകാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണുള്ളത്.
ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന ബിജെപിയെ ഇല്ലായ്മ ചെയ്യാനാണ് സർക്കാരിന്റെ ശ്രമം. അഴിമതിക്കും തട്ടിപ്പിനുമെതിരെ പ്രതികരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും ബിജെപിയാണ് തങ്ങളുടെ എതിരാളിയെന്നും സിപിഎമ്മിനറിയാമെന്നും കുമ്മനം പറഞ്ഞു.