സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും; പാലക്കാട് മുതൽ കാസർകോട് വരെ 20 ശതമാനം വർധനവ്
സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനം. പാലക്കാട് മുതൽ കാസർകോട് വരെ 20 ശതമാനം സീറ്റും തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണ് വർധിപ്പിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 87.94 ശതമാനമാണ് പ്ലസ് ടു വിജയശതമാനം. 48,383 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 80.36 ശതമാനമാണ് വി എച്ച് എസ് ഇ വിജയശതമാനം.