തിരുവനന്തപുരം കിൻഫ്ര പാർക്കിലെ 88 പേർക്ക് കൊവിഡ്; തലസ്ഥാനത്ത് ആശങ്ക തുടരുന്നു
തിരുവനന്തപുരം മേനംകുളം കിൻഫ്ര പാർക്കിലെ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 300 ജീവനക്കാരിൽ ഇന്നും ഇന്നലെയുമായി നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയുമധികം ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്. കേരളാ മെഡിക്കൽ സർവീസ് കോർപറേഷൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് കൊവിഡ് ബാധ കണ്ടെത്തിയത്.
ഇവരുമായി സമ്പർക്കത്തിൽ വന്നവരെ ക്വാറന്റൈനിലാക്കും. അതേസമയം സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ ഉദ്യോഗസ്ഥൻ ഇന്നലെയും സെക്രട്ടേറിയറ്റിൽ ജോലിക്ക് എത്തിയിരുന്നു.
തിരുവനന്തപുരം പൂവാർ ഫയർ സ്റ്റേഷനിലെ ഒമ്പത് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് ഉദ്യോഗസ്ഥർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു