തിരുവല്ലയിലെ കോൺവെന്റിൽ 29 പേർക്ക് കൊവിഡ്; കാസർകോടും ആശങ്ക വർധിക്കുന്നു
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് 364 പേർക്ക് ഇതിൽ 152 പേരും തിരുവനന്തപുരത്ത് നിന്നുള്ളവരാണ്. തിരുവനന്തപുരത്തെ തീരപ്രദേശത്ത് ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് ലോക്ക് ഡൗൺ ഏർപ്പെടുത്തി
കണ്ണൂർ ജില്ലയിൽ സമ്പർക്കം മൂലം 15 പേർക്കാണ് രോഗബാധയുണ്ടായത്. കണ്ണൂരിലെ 18 വാർഡുകൾ പൂർണമായും അടച്ചിട്ടു. കാസർകോട് അതിർത്തിയായ കർണാടകയിലെ ദക്ഷിണ കന്നഡയിൽ രോഗവ്യാപനം ശക്തമാണ്. ഇത് കാസർകോടും രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക സൃഷ്ടിക്കുന്നു.
തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിലെ 29 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 26 പേരിൽ 12 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. വയനാട്ടിൽ ഇന്ന് സ്ഥിരീകരിച്ച 26 കേസിൽ 11 എണ്ണവും സമ്പർക്കത്തിലൂടെയാണ്.