Thursday, April 10, 2025
Kerala

വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം: ചെന്നിത്തല

കൊവിഡ് വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല. കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേർക്ക് വാക്‌സിൻ ലഭ്യമാക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണം

18 വയസ്സ് കഴിഞ്ഞവർക്കും കേന്ദ്രം സൗജന്യമായി വാക്‌സിൻ നൽകുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പല ജില്ലകളിലും വാക്‌സിൻ ലഭിക്കാനില്ലാത്ത അവസ്ഥയാണ്. 45 വയസ്സിന് മുകളിൽ ആദ്യ വാക്‌സിൻ എടുത്തവർക്ക് രണ്ടാം ഡോസ് 90 ദിവസം കഴിഞ്ഞിട്ടും ലഭ്യമല്ലാത്ത അവസ്ഥ പല സ്ഥലത്തുമുണ്ട്.

കൊവാക്‌സിൻ ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് കിട്ടാനില്ല. എല്ലാം കാര്യക്ഷമമായി നടക്കുന്നുവെന്നാണ് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പറയുന്നത്. എന്നാൽ താഴെ തട്ടിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാണെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *