അമ്മയ്ക്ക് പിന്നാലെ മകളും, അതേ കിണറ്റില്‍ മരിച്ചനിലയിൽ
തൃപ്പൂണിത്തുറ:അമ്മയ്ക്ക് പിന്നാലെ മകളും അതേ കിണറ്റില്‍ മരിച്ചനിലയില്‍. തിരുവാങ്കുളം കേശവന്‍പടിക്കു സമീപം ഐവി ഗാര്‍ഡനില്‍ ജേക്കബിന്റെ ഭാര്യ ഷീബയെ (42) ആണ് ഇന്നലെ വീട്ടിലെ കിണറ്റില്‍ ചാടി മരിച്ച നിലയില്‍കണ്ടെത്തിയത്. ഷീബയുടെ അമ്മ മേരിക്കുട്ടി (71) വെള്ളിയാഴ്‌ചയാണു വീട്ടിലെ കിണറില്‍ വീണു മരിച്ചത്.
മേരിക്കുട്ടിയുടെ മൃതദേഹം ഇന്നലെ രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തുന്ന സമയത്താണു ഷീബയുടെ മൃതദേഹം കണ്ടെത്തിയത്.ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയിലായിരുന്നു. തൃപ്പൂണിത്തുറ ഫയര്‍ഫോഴ്‌സ് സംഘമാണു ഷീബയെ പുറത്തെടുത്ത് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കാക്കനാടുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് ഷീബ. ഇരുവരും ആത്മഹത്യ ചെയ്‌തതാണെന്നാണു പ്രാഥമിക നിഗമനം.
സംസ്‌കാരം പിന്നീട്. വിദ്യാര്‍ഥികളായ ജോയല്‍, ജോഹന്‍ എന്നിവരാണ് ഷീബയുടെ മക്കള്‍. പരേതനായ ഡി. ജോയിയുടെ ഭാര്യയാണു മേരിക്കുട്ടി.