മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ അടക്കം ഓഫീസ് സ്റ്റാഫുകളുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും. അടുത്ത വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഊന്നൽ നൽകേണ്ട വിഷയങ്ങളും ചർച്ച ചെയ്യും
മുൻമന്ത്രിമാരായ കെ കെ ശൈലജ, എം എം മണി, ടി പി രാമകൃഷ്ണൻ എന്നിവർക്ക് പുതിയ സംഘടനാ ചുമതലകൾ നിശ്ചയിച്ചേക്കും. ഇ പി ജയരാജൻ എകെജി സെന്റർ കേന്ദ്രീകരിച്ച് മുഴുവൻ സമയ പ്രവർത്തനങ്ങളിലേക്ക് മാറും.