Friday, January 10, 2025
Kerala

മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതിൽ നിരാശയില്ല; ഒറ്റക്ക് അല്ല ഒന്നും ചെയ്തത്, എല്ലാം കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമെന്ന് കെ.കെ ശൈലജ

മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതിൽ നിരാശയില്ലെന്ന് കെ.കെ ശൈലജ ടീച്ചർ. താൻ ഒറ്റക്ക് അല്ല ഒന്നും ചെയ്തത്, എല്ലാം കൂട്ടായ പ്രവർത്തനങ്ങളുടെ ഫലം. പാർലിമെന്ററി പ്രവർത്തനങ്ങളെയും ഇതര പ്രവർത്തനങ്ങളെയും ഒരു പോലെയാണ് പാർട്ടി കണക്കാക്കുന്നത്. തനിക്ക് നാല് തവണ എംഎൽഎ ആകാൻ പാർട്ടി അവസരം നൽകി. ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാത്ത എത്രയോ സ്ത്രീകൾ പാർട്ടിയിലുണ്ടെന്നും ശൈലജ പറഞ്ഞു.

കെ കെ ഷൈലജയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചാണ് മന്ത്രി സ്ഥാനം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആ വിശ്വാസം പൂർണ്ണമായും ഷൈലജ കാത്തു.കൊവിഡിനെ ഒരു ആരോഗ്യ പ്രശനം മാത്രമയല്ല, സാമൂഹിക വിഷയമായി കണക്കാക്കിയെന്നും കൊവിഡിനെ എൽ ഡി എഫ് കൂട്ടായി നേരിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.കെ. ശൈലജ എം.എൽ.എ.യുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (ഒരു സഖാവെന്നനിലയിൽ എന്റെ ജീവിതം) പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ രൂപപ്പെട്ട സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തിൽ കൂടി വേണം പുസ്തകത്തെ വിലയിരുത്താനെന്ന് പുസ്തകം പ്രകാശനം ചെയ്‌തുകൊണ്ട്‌ മുഖ്യമന്ത്രി പറഞ്ഞു. പൂക്കൾ വിതറിയതല്ല കമ്മ്യൂണിസ്റ്റിന്റെ പാതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *