പ്ലസ് വണ്‍ സീറ്റ് പ്രസ്താവനയില്‍ വിശദീകരണം; സര്‍ക്കാറിനെ വിമര്‍ശിക്കുകയല്ല ചെയ്തത്: ശൈലജ
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ താന്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി കെ കെ ശൈലജ. സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കുകയല്ല ചെയ്തതെന്ന് ശൈലജ വ്യക്തമാക്കി. ഒന്നിച്ചുനിന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. സര്‍ക്കാറും ജനപ്രതിനിധികളും ഒരുമിച്ച് നിന്ന് എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു.
പ്ലസ് വണ്‍ സീറ്റ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സീറ്റുകളുടെ എണ്ണം സംസ്ഥാന തലത്തില്‍ പരിഗണിക്കുന്നതിന് പകരം ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണമെന്നും ശൈലജ ഇന്നലെ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം പ്രതിപക്ഷവും സഭയില്‍ ഉന്നയിച്ചിരുന്നു.