സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സിസ തോമസിനെ നീക്കി
സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ.സിസ തോമസിനെ നീക്കി. ഡോ.എം എസ് രാജശ്രീയാണ് പുതിയ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍. ഇതോടെ സിസ തോമസിന് തസ്തിക നഷ്ടമായി.
മാര്‍ച്ച് 31ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരിക്കുന്നത്. നിലവിലെ ചുമതലയ്ക്ക് പുറമേ താത്ക്കാലിക വിസിയായി സിസ തോമസിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദാണ് നിയമിച്ചത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി സര്‍വീസിലിരിക്കുന്ന ഒരാള്‍ സര്‍ക്കാരിനെ അറിയിക്കാതെയാണ് വിസി എന്ന പദവിയിലേക്ക് പോയതെന്നതടക്കം നിരവധി ആക്ഷേപങ്ങള്‍ സിസയുടെ നിയമനത്തില്‍ ഉയര്‍ന്നിരുന്നു.
സുപ്രിംകോടതി നിയമനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് രാജശ്രീക്ക് വൈസ് ചാന്‍സലര്‍ സ്ഥാനം നഷ്ടമായത്. തുടര്‍ന്നാണ് സിസ തോമസിനെ നിയമിക്കുന്നത്. അതേസമയം സ്ഥാനമാറ്റം സിസ തോമസിന്റെ വി സി സ്ഥാനത്തെ ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.