സർക്കാർ മദ്യം വിൽക്കാതിരിക്കാൻ കൈക്കൂലി വാങ്ങി മലപ്പുറം എടപ്പാളിലെ ബിവറേജസ് ഔട്ട്ലെറ്റ് ജീവനക്കാർ
സർക്കാർ മദ്യം വിൽക്കാതിരിക്കാൻ കൈക്കൂലി വാങ്ങി ജീവനക്കാർ. മലപ്പുറം എടപ്പാളിലെ ബിവറേജസ് ഔട്ട്ലെറ്റ് ജീവനക്കാരിൽ നിന്ന് കൈക്കൂലി തുകയായ 18600 രൂപ വിജിലൻസ് പിടികൂടി.
സ്വകാര്യ മദ്യ ബ്രാൻഡുകൾ നൽകിയ പണമാണ് ഇതെന്ന് ജീവനക്കാരൻ മൊഴി നൽകിയിട്ടുണ്ട്. ഗോഡൗണിൽ വച്ച ബാഗിൽ കമ്പനി രഹസ്യകോഡ് സഹിതം വെവ്വേറെയായി ചുരുട്ടി വച്ച നിലയിലായിരുന്നു നോട്ടുകൾ. എട്ട് ജീവനക്കാർക്ക് വീതിച്ചെടുക്കാനുള്ള തുകയാണ് പിടികൂടിയതെന്നാണ് മൊഴി.