മുന്നണിയിൽ ആലോചിക്കാത്തത് ഗുരുതരമായ പിഴവ്; ലോകായുക്ത ഭേദഗതിക്കെതിരെ സിപിഐ
ലോകായുക്ത നിയമഭേദഗതിയിൽ എതിർപ്പ് വ്യക്തമാക്കി സിപിഐ. 22 വർഷമായി നിലനിൽക്കുന്ന ഒരു നിയമത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ അത് മുന്നണിക്കുള്ളിൽ കൂടിയാലോചന നടത്തിയില്ലെന്ന് സിപിഐ അസി. സെക്രട്ടറി പ്രകാശ് ബാബു ആരോപിച്ചു. ആർക്കെങ്കിലും ഭയം തോന്നിയെന്ന് പറഞ്ഞ് അതിൽ മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ല. മുന്നണി സംവിധാനത്തിൽ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണ്
മുന്നണിയിൽ വിഷയം ചർച്ച ചെയ്ത് നിയമസഭയിൽ കൊണ്ടുവരണമായിരുന്നു. നിയമസഭ പാസാക്കിയ ഒരു നിയമത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ അതിൽ എല്ലാ വിഭാഗം എംഎൽഎമാർക്കും അവരവരുടെ പാർട്ടിയുമായി ചർച്ച ചെയ്ത് അഭിപ്രായം പറയാനുള്ള അവസരമുണ്ടാകണമായിരുന്നു. ക്യാബിനറ്റിൽ പോലും ആവശ്യത്തിന് ചർച്ച നടക്കാതെ ഭേദഗതി കൊണ്ടുവന്നത് ശരിയായില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.