Sunday, January 5, 2025
Kerala

മൻസൂർ വധം: അന്വേഷണത്തിൽ വിശ്വാസമില്ല; സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികൾ: കുഞ്ഞാലിക്കുട്ടി

 

മൻസൂർ വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മൻസൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തണം. അല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം. ഇക്കാര്യത്തിൽ ആലോചിച്ച് നാളെ തീരുമാനം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുടുംബത്തിനും സമൂഹത്തിനും നീതി ഉറപ്പാക്കാൻ പാർട്ടിയും മുന്നണിയും പിന്നിൽ തന്നെ നിൽക്കും. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *