മലപ്പുറത്ത് ബസും പിക്കപ്പ് മിനിലോറിയും കൂട്ടിയിടിച്ച് അപകടം
മലപ്പുറം കൊടശ്ശേരി കാക്കത്തോടിൽ ബസും പിക്കപ്പ് മിനിലോറിയും കൂട്ടിയിടിച്ച് അപകടം. പെരിന്തൽമണ്ണ ഭാഗത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസും വണ്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബോലേറോ പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ബസ് യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കയ്യിന് പരുക്കേറ്റ പിക്കപ്പ് ഡ്രൈവറെ പാണ്ടിക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു