Monday, January 6, 2025
Kerala

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സുധീരൻ; ഹൈക്കമാൻഡ് ഇടപെടണം

കോൺഗ്രസിന്റെ പുതിയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വി എം സുധീരൻ. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിമർശനം. ഈ നിലയിൽ മുന്നോട്ടുപോകാനാകില്ല. ഹൈക്കമാൻഡ് ഇടപെട്ട് ഒരു പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സുധീരൻ പറഞ്ഞു

പ്രതീക്ഷയോടെയാണ് കേരളത്തിലെ പാർട്ടിക്ക് പുതിയ നേതൃത്വം വന്നത്. എന്നാൽ പ്രതീക്ഷക്കനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകാത്ത സ്ഥിതിയുണ്ടായി. തെറ്റാലയശൈലിയും അനഭിലഷണീയമായ പ്രവണതകളും പ്രകടമായി. കോൺഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലാത്ത നടപടികൾ നേതൃത്വത്തിൽ നിന്നുണ്ടായതോടെയാണ് പ്രതികരിക്കാൻ തയ്യാറായത്.

താനയച്ച കത്തിന് പോലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. ഇതിനാലാണ് സ്ഥാനമാനങ്ങൾ രാജിവെച്ചത്. പരസ്യ പ്രതികരണത്തിലേക്ക് ഇപ്പോഴും പോയിട്ടില്ല. തെറ്റായ ശൈലി തിരുത്താനാവശ്യമായ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി കാത്തിരിക്കുകയാണെന്നും സുധീരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *