വീട്ടിൽ അതിക്രമിച്ച് കയറി ഇരു ചക്രവാഹനം മോഷ്ടിച്ച് പൊതുസ്ഥലത്ത് വച്ച് തകർത്ത കേസ്; രണ്ട് പേർ പിടിയിൽ
വീട്ടിൽ അതിക്രമിച്ച് കയറി ഇരു ചക്രവാഹനം മോഷ്ടിച്ച് പൊതുസ്ഥലത്ത് വച്ച് തകർത്ത കേസിൽ രണ്ട് പേർ ചാലിശ്ശേരി പൊലീസിന്റെ പിടിയിൽ. ലഹരി മരുന്ന് വിൽപ്പനയിലെ പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പ്രതികാരമായാണ് പ്രതികൾ വാഹനം തകർത്തതെന്ന് ചാലിശ്ശേരി പോലീസ്.
ഓഗസ്റ്റ് 24 നായിരുന്നു കേസിനാസ്പദമായ സംഭവം. ലഹരി മരുന്ന് വിൽപ്പനയിലെ പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.പ്രതികൾ വീട്ടിലെ ഇരുചക്ര വാഹനം മോഷ്ടിച്ച് പൊതുസ്ഥലത്ത് വെച്ച് വെട്ടിപ്പൊളിക്കുകയും ചെയ്തു.ഇതിന്റെ ദൃശ്യങ്ങൾ പകർത്തി മാസ്സ് ഡയലോഗ് ചേർത്ത് സോഷ്യൽ മീഡിയയിലും പങ്കുവെച്ചു.
വീട്ടമ്മയുടെ പരാതിയിൽ കരിക്കാട് സ്വദേശികളായ സവാദ്, റൗഷാദ് എന്നിവരെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റിലായ പ്രതികളുടെ പേരിൽ പത്തോളം കേസുകൾ നിലവിലുണ്ട്.പ്രതികളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.