കണ്ണൂരും കോഴിക്കോട്ടും മലവെള്ളപ്പാച്ചിൽ, വനത്തിൽ ഉരുൾപൊട്ടിയതായി സംശയം
വടക്കന്‍ കേരളത്തില്‍ മലയോര മേഖലയില്‍ ശക്തമായ മഴ. കണ്ണൂരും കോഴിക്കോടും മലവെള്ളപ്പാച്ചില്‍.കണ്ണൂര്‍ നെടുംപൊയിലില്‍ ഉരുള്‍പൊട്ടിയതായി സംശയം. റോഡുകള്‍ തകര്‍ന്നു. സെമിനാരിക്കവലയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്.
പെരിയ വനത്തില്‍ കനത്ത മഴ തുടരുന്നതാണ് മലവെള്ളപ്പാച്ചിലിന് കാരണമായത് എന്നാണ് നിഗമനം. അപ്രതീക്ഷിതമായാണ് മേഖലയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്.
കോഴിക്കോട് വിലങ്ങാടും മലവെള്ളപ്പാച്ചിലുണ്ടായി. വിലങ്ങാട് പാലം വെള്ളത്തില്‍ മുങ്ങി. പാനോം വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംശയമുണ്ട്.