വർക്കലയിൽ ഞെട്ടിക്കുന്ന അപകടം, കുന്നിറങ്ങവെ കാർ 50 അടി താഴ്ചയിൽ കടൽത്തീരത്ത് വീണു; 4 പേർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: വർക്കല കുന്നിന് മുകളിൽ നിന്നും കാർ താഴേക്ക് വീണ് അപകടം. കുന്നിന് മുകളിൽ നിന്ന് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് കാർ 50 അടി താഴ്ചയിൽ കടൽത്തീരത്തേക്ക് വീണാണ് അപകടമുണ്ടായത്. കാറിലുണ്ടാരുന്ന നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ കുന്നിൻ മുകളിൽ നിന്നും നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുമ്പോൾ പാറകളിൽ തട്ടി കറങ്ങിയാണ് കടൽത്തീരത്ത് വീണത്. കാറിൽ ഉണ്ടായിരുന്നവർ തമിഴ്നാട് സ്വദേശികൾ എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
വർക്കല ആലിയിറക്കം ഭാഗത്താണ് അപകടം നടന്നത്. ഏകദേശം 50 അടിയോളം താഴ്ചയിലേക്കാണ് കാർ പതിച്ചത്. ഇന്ന് വൈകുന്നേരം 6.30 ആയിരുന്നു സംഭവം. കാറിലുണ്ടാരുന്ന നാല് പേരെ ഗുരുതര പരിക്കുകളോടെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.