വൈത്തിരിയിൽ വീണ്ടും കഞ്ചാവ് വേട്ട:നാല് കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
കൽപ്പറ്റ:വൈത്തിരി പോലീസ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹനപരിശോധനയിൽ രണ്ട് കാറുകളിലായി കടത്തുകയായിരുന്ന നാല് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന അടിവാരം സ്വദേശികളായ സിറാജ് (30)റൂഫ്സൽ (22) സുൽത്താൻ (20) മുഹമ്മദ് ഇർഫാൻ (22) സുബീർ (23) എന്നിവരെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരി സബ് ഇൻസ്പെക്ടർ ജിതേഷ് കെ എസ് സിവിൽ പോലീസ് ഓഫീസർമാരായ വിപിൻ കെ കെ രാകേഷ് കൃഷ്ണ
ഷാജഹാൻ എന്നിവരുൾപ്പെടുന്ന പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്