കുടുംബതർക്കം; അമ്മായിയച്ഛൻ മരുമകനെ കുത്തിക്കൊന്നു, പ്രതി പിടിയിൽ
അമ്മായിഅച്ഛൻ മരുമകനെ കുത്തിക്കൊന്നു. കോലഴി ക്ഷേത്രം റോഡിൽ താമസിക്കുന്ന ശ്രീകൃഷ്ണൻ (49) ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്. വടക്കാഞ്ചേരി മണലിത്തറ സ്വദേശികളായ ഇവർ കോലാഴിയിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്. കുടുംബതർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
പ്രതിയെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 9.30 ഓടെയാണ് സംഭവം.വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന മകളും ഭാര്യയുമുണ്ട്.
വയറിൽ ആഴമുള്ള കുത്തേറ്റതിനാൽ പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചെങ്കിലും 2.30 ഓടെ മരിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.