പെരുമ്പാവൂരില്‍ തൊഴിലാളി തീച്ചൂളയില്‍പ്പെട്ടു; കാലുതെന്നി വീണത് 15 അടി ഗര്‍ത്തത്തിലേക്ക്
പെരുമ്പാവൂര്‍ – ഓടയ്ക്കാലി യൂണിവേഴ്‌സല്‍ പ്ലെയ്വുഡില്‍ തൊഴിലാളി തീചൂളയില്‍പ്പെട്ടു. കല്‍ക്കത്ത സ്വദേശി നസീര്‍ (23) ആണ് തീ ഹോളില്‍പ്പെട്ടത്. 15 അടി ഗര്‍ത്തത്തിലേക്കാണ് തൊഴിലാളി വീണത്.
രാവിലെ പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കുമ്പോള്‍ അടിഭാഗം കത്തി അമര്‍ന്ന് 15 അടി ഗര്‍ത്തത്തില്‍ വീഴുകയായിരുന്നു. പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.