Wednesday, January 8, 2025
Gulf

സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ കുടുംബം ജിദ്ദയിലെത്തി; സ്വീകരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍

സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയെയും മകളെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് ഏര്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി പറഞ്ഞു.

സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട്ട് ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു. ഏപ്രില്‍ 156നായിരുന്നു ആല്‍ബര്‍ട്ട് കൊല്ലപ്പെട്ടത്.

അതിനിടെ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും കൊണ്ട് വ്യോമസേനയുടെ നാലാമത്തെ വിമാനവും ജിദ്ദയിലെത്തി. ഇതുവരെ ആറ് ബാച്ചുകളിലായി 1100 ഇന്ത്യക്കാരെയാണ് സുഡാനില്‍ നിന്ന് ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഡുഡാനില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുന്നത് വരെ ഓപ്പറേഷന്‍ കാവേരി തുടരുമെന്ന് വി മുരളീധരന്‍ ജിദ്ദയില്‍ പറഞ്ഞു. കപ്പല്‍ മാര്‍ഗവും വിമാനമാര്‍ഗവുമാണ ജിദ്ദയിലേക്ക് ഇന്ത്യക്കാരെ എത്തിക്കുന്നത്. തുടര്‍ നടപടികള്‍ക്ക് പിന്നാലെ ഇവരെ ഇന്ത്യയിലേക്ക് എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *