സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി എൻഡിഎ
സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി എൻഡിഎ. സർക്കാരിന്റെ നികുതി കൊള്ളയ്ക്കും അഴിമതി ഭരണത്തിനുമെതിരെ ഇന്ന് എൻഡിഎ സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തും. പതിനൊന്ന് മണിക്ക് നന്ദാവനത്തുനിന്ന് തുടങ്ങുന്ന മാർച്ച് സെക്രട്ടറിയറ്റിന് മുന്നിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ആയിരത്തിലധികം പ്രവർത്തകർ മാർച്ചിന്റെ ഭാഗമാകുമെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. സർക്കാരിനെതിരായ ബഹുജന പ്രക്ഷോഭത്തിന്റെ ആദ്യപടിയാണ് ഈ സമരമെന്നും നേതാക്കൾ വ്യക്തമാക്കി.