ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കും
പൊതുഅവധി ദിവസങ്ങളാണെങ്കിലും ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് പെന്‍ഷനും ശമ്പളവും വിതരണം ചെയ്യാനാണ് സര്‍ക്കാരിന്റെ ക്രമീകരണം.
പരിഷ്‌കരണത്തിന് ശേഷമുള്ള പുതുക്കിയ ശമ്പളവും പെന്‍ഷനും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പൊതുഅവധി ദിവസങ്ങള്‍ പ്രവൃത്തി ദിവസമാക്കിയതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ മൂന്നിന് മുന്‍പ് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായാണ് ക്രമീകരണമെന്നും ഉത്തരവ് വ്യക്തമാക്കി.
ഈ ദിവസങ്ങളില്‍ ഹാജരാകുന്ന ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം അവധി അനുവദിക്കും. എന്നാല്‍ ക്രൈസ്തവ വിഭാഗത്തില്‍പെട്ട ജീവനക്കാര്‍ക്ക് ഈ ദിവസങ്ങളില്‍ നിയന്ത്രിത അവധിയായിരിക്കും.