Thursday, January 9, 2025
Kerala

ലഹരി നിർമാർജനത്തിനായി കൊച്ചി സിറ്റി പൊലീസിൻ്റെ ഓപ്പറേഷൻ ഓയോ റൂംസ്; 9 പേർ അറസ്റ്റിൽ

ലഹരി നിർമാർജനത്തിനായുള്ള കൊച്ചി സിറ്റി പൊലീസിന്റെ ഓപ്പറേഷൻ ഓയോ റൂംസ് റെയ്ഡിൽ 9 പേർ അറസ്റ്റിൽ. വിവിധ സ്റ്റേഷനുകളിലായാണ് അറസ്റ്റ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ മാത്രം 9 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റിയിലെ ലോഡ്ജുകളും ഓയോ റൂമുകളുമായി 310 ഇടങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും സിറ്റിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *